പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.

 

കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്

കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.

കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരൻ്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്യുകയായിരുന്നു.തർക്കത്തിന് പിന്നാലെ അയല്‍വാസി മൂവരെയും ആയുധം ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ അരുണ്‍, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ അതിർത്തി തർക്കവും ഉണ്ടായിരുന്നു. ഇതും ഏറ്റുമുട്ടുന്നതിന് കാരണമായി.