ജലനിരപ്പ് ഉയർന്നു : പഴശി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി

വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ കാരണം റിസർവേയറിൽ ജലം നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പഴശി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തി. ജലവിതാനം ക്രമീകരിക്കുന്നതിനാണ് നടപടി. ഡാമിൻ്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന പദ്ധതി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.

 

ഇരിട്ടി: വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ കാരണം റിസർവേയറിൽ ജലം നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പഴശി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തി. ജലവിതാനം ക്രമീകരിക്കുന്നതിനാണ് നടപടി. ഡാമിൻ്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന പദ്ധതി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.

 അതേസമയം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളും ഗതാഗത തടസ്സവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.