കനത്ത മഴയിൽ ടെർമിനിലിൽ വെള്ളം കയറി : പറശ്ശിനിക്കടവ്-വളപട്ടണം 
മേഖലയിൽ ബോട്ട് സർവീസ് താൽക്കാലികമായി നിർത്തി വെച്ചു

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ മഴ വെള്ളം അപകടകരമായി കയറിയതിനാൽ സർവീസ് താൽക്കാലികമായി നിർത്തി വെച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

 

പറശിനിക്കടവ് : പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ മഴ വെള്ളം അപകടകരമായി കയറിയതിനാൽ സർവീസ് താൽക്കാലികമായി നിർത്തി വെച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

വളപട്ടണംപുഴയിലെഅതിശക്തമായ ഒഴുക്കും, മരത്തടികളടക്കം ഒഴുകിവരുന്നതിനാൽ,ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ന്(02/08/2026,ഞായർ) പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ല. 

മാട്ടൂൽ-അഴീക്കൽ(ബോട്ട് പാലം) ഫെറിസർവീസ് സാധാരണ പോലെ സർവീസ് നടക്കുന്നതാണെന്ന് ജലഗതാഗത വകുപ്പ് പറശിനിക്കടവ് സ്‌റ്റേഷൻ മാസ്റ്റർ അറിയിച്ചു.