മാലിന്യ സംസ്കരണത്തിലെ അലംഭാവം; കണ്ണൂർ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് പിഴ ചുമത്തി

കണ്ണൂർ നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മലിനജലം കെട്ടിടത്തിന് പുറത്ത് കെട്ടിക്കിടന്നതിനും നടപടി സ്വീകരിച്ച് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. കണ്ണൂർ ഫോർട്ട് റോഡിലെ വി.കെ. കോംപ്ലക്സിന് എതിരെയാണ് തദ്ദേശസ്വയം ഭരണവകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടി എടുത്തത്. 
 

കണ്ണൂർ : കണ്ണൂർ നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മലിനജലം കെട്ടിടത്തിന് പുറത്ത് കെട്ടിക്കിടന്നതിനും നടപടി സ്വീകരിച്ച് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. കണ്ണൂർ ഫോർട്ട് റോഡിലെ വി.കെ. കോംപ്ലക്സിന് എതിരെയാണ് തദ്ദേശസ്വയം ഭരണവകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടി എടുത്തത്. 

നിരവധി സ്ഥാപനങ്ങൾ ഉള്ള വ്യാപാരസമുച്ചയത്തിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾക്ക് സമീപം അഗ്നിബാധയ്ക്ക് ഇടയാകുന്ന വിധത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് സ്ഥിരമായി കത്തിക്കുന്നത് കണ്ടത്തിയത്. കൂടാതെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം കെട്ടിടത്തിന് പിറകുവശത്ത് പൊതുജന ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കെട്ടിക്കിടക്കുന്നതും കണ്ടെത്തി.

 കെട്ടിട ഉടമയ്ക്ക് 10000 രൂപ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ എന്നിവർ പങ്കെടുത്തു.