വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം നടന്നു ; വ്യാപാരികളുടെ പ്രശ്നങ്ങളിൽ സംഘടിത ഇടപെടൽ വേണമെന്ന് സി.കെ. വിജയൻ
കേരള വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം ചൊറുക്കളയിലെ കുറുമാത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഹരിതകർമ്മസേനയുടെയും ശുചിത്വ മിഷന്റെയും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും സി.കെ. വിജയൻ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ മെമ്പർഷിപ്പിന്റെ ബലത്തിൽ തെരുവ് കച്ചവടക്കാർ സ്വീകരിക്കുന്ന ധിക്കാരപരമായ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറുമാത്തൂർ: കേരള വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം ചൊറുക്കളയിലെ കുറുമാത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കൂടുതൽ സംഘടിതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് സി.കെ. വിജയൻ പറഞ്ഞു. വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സംഘടനാ ശക്തി കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഹരിതകർമ്മസേനയുടെയും ശുചിത്വ മിഷന്റെയും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും സി.കെ. വിജയൻ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ മെമ്പർഷിപ്പിന്റെ ബലത്തിൽ തെരുവ് കച്ചവടക്കാർ സ്വീകരിക്കുന്ന ധിക്കാരപരമായ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും കച്ചവടം ചെയ്യാനുള്ള അവകാശത്തെ സമിതി ചോദ്യം ചെയ്യുന്നില്ല. എന്നാൽ കച്ചവട മേഖലയിൽ പാലിക്കേണ്ട മിനിമം മര്യാദകൾ പോലും പാലിക്കാത്ത സമീപനങ്ങളെ സംഘടന ചോദ്യം ചെയ്യുമെന്നും സി.കെ. വിജയൻ വ്യക്തമാക്കി.
സംഘാടക സമിതി ചെയർമാൻ പാച്ചേനി രാജീവൻ സ്വാഗതം പറഞ്ഞു. സമിതി ഏരിയ പ്രസിഡന്റ് ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. ചാക്കോ മുല്ലപ്പള്ളി, കെ.വി. മനോഹരൻ, പി.വി. രാധാകൃഷ്ണൻ, സുരേഷ് പി.വി., കെ.വി. ഉണ്ണികൃഷ്ണൻ, ടി.സി. വിൽസൺ, കെ. ലത്തീഫ്, കെ.പി. ഭാർഗവൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.