കണ്ണൂർ റെയിൽവെ ഫൂട്ട് ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണം; വ്യാപാരി വ്യവസായി സമിതി പ്രതിഷേധ ധർണാ സമരം നടത്തി

കണ്ണൂർ പ്രസ് ക്ളബ്ബ് ജങ്ഷനിലെ റെയിൽവെ ഫൂട്ട് ഓവർബ്രിഡ്ജ് പ്രവൃത്തി പൂർത്തിയാക്കി അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണാ സമരം നടത്തി.

 

കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബ് ജങ്ഷനിലെ റെയിൽവെ ഫൂട്ട് ഓവർബ്രിഡ്ജ് പ്രവൃത്തി പൂർത്തിയാക്കി അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണാ സമരം നടത്തി. പ്രസ് ക്ളബ്ബ് ജങ്ഷൻ പരിസരത്ത് നടന്ന ധർണാ സമരം വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം സുഗുണൻ ഉദ്ഘാടനം ചെയ്തു. 

അതിവേഗം അറ്റകുറ്റപ്പണി നടത്തി വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ റെയിൽവെ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷനായി.

കണ്ണൂർ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ, അർച്ചനാ വണ്ടിച്ചാൽ, അൽത്താഫ് മങ്ങാടാൻ, എ.ടി. നിഷാദ്,കാടൻ ബാലകൃഷ്ണൻ, സി.എച്ച് പ്രദീപൻ പി. സിറാജ് ടി.വി രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു- സി. മനോഹരൻ സ്വാഗതവും ഫൈസൽ. മാലോട്ട് നന്ദിയും പറഞ്ഞു.