വ്യാപാരി വ്യവസായി സമിതി സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റും മരണാനന്തരസഹായധന വിതരണവും നടത്തും

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി  ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് നായനാർ അക്കാദമിയിൽ വെച്ച് ലീഡേഴ്സ് മീറ്റും വിവിധ ധനസഹായ പദ്ധതികളുടെ വിതരണവും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി എം സുഗുണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

 കണ്ണൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി  ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് നായനാർ അക്കാദമിയിൽ വെച്ച് ലീഡേഴ്സ് മീറ്റും വിവിധ ധനസഹായ പദ്ധതികളുടെ വിതരണവും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി എം സുഗുണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഉദ്ഘാടനവും 10 പേർക്കുള്ള വ്യാപാരി മിത്ര മരണാനന്തര സഹായമായ 50 ലക്ഷം രൂപ വിതരണവും സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ നിർവ്വഹിക്കും. പ്രകൃതി ദുരന്തം മൂലമോ മറ്റോ അപ്രതീക്ഷിതമായി വ്യാപാര സ്ഥാപനങ്ങൾക്കോ, കെട്ടിടങ്ങൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കിരയാവുന്ന വ്യാപാരികളെ സഹായിക്കാൻ   ആരംഭിക്കുന്ന വ്യാപാരി സാന്ത്വന ട്രസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നിർവഹിക്കും.

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു വ്യാപാരി മിത്ര അംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം സംസ്ഥാന ട്രഷറർ വി ഗോപിനാഥനും വിതരണം ചെയ്യും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി വിജയൻ,ജില്ലാ ട്രഷറർ എം എ ഹമീദ് ഹാജി, പ്രമോദ് പി എന്നിവരും പങ്കെടുത്തു.