കണ്ണൂർ ദസറയുടെ പ്രചരണാർത്ഥം വ്ളോഗേഴ്സ് മീറ്റ് നടത്തി
കണ്ണൂർ ദസറ -24ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ് ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പയ്യാമ്പലം ബീച്ചിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി.
Sep 29, 2024, 10:32 IST
കണ്ണൂർ ദസറ -24ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ് ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പയ്യാമ്പലം ബീച്ചിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി.
ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, മുൻ മേയർ ടി ഒ മോഹനൻ, എം പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാർ അഡ്വ. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. ദസറയുടെ പ്രചരണാത്ഥം വ്ളോഗർമാരുടെ കലാപരിപാടികളും പെറ്റാൽറ്റി ഷൂട്ട് ഔട്ടും നടത്തി. വ്ളോഗർമാർക്കുള്ള പ്രത്യേക ഉപഹാരവും വേദിയിൽ വെച്ച് നൽകി.