നാടിന് നോവായി വ്ളോഗർ ശിവത്തിൽ അനൂപിൻ്റെ ദാരുണ മരണം; ഞെട്ടൽ മാറാതെ സൈബർലോകം

ജനകീയ  വ്ളോഗറുടെ അപ്രതീക്ഷിതവി യോഗം നാടിനും ഫോളോവേഴ്‌സിനും ഞെട്ടലായി മാറി.മയ്യഴിപള്ളി പെരുന്നാൾ ആഘോഷ പരിപാടികൾ ചിത്രീകരിക്കാൻ പോയ ബ്ളോഗർമാരായ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടി ച്ച് ഒരാൾ മരിച്ച സംഭവമാണ്

 

കണ്ണൂർ: ജനകീയ  വ്ളോഗറുടെ അപ്രതീക്ഷിതവി യോഗം നാടിനും ഫോളോവേഴ്‌സിനും ഞെട്ടലായി മാറി.മയ്യഴിപള്ളി പെരുന്നാൾ ആഘോഷ പരിപാടികൾ ചിത്രീകരിക്കാൻ പോയ ബ്ളോഗർമാരായ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടി ച്ച് ഒരാൾ മരിച്ച സംഭവമാണ് കണ്ണൂരിനെ നടുക്കിയത് കൂടെയുണ്ടായിരുന്ന സഹയാത്രികനെ ഗുരുതര പരുക്കുകളോടെ ചാല ആംസ്റ്റർ മിംമ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ പടന്ന പാലം സവിത തിയറ്ററിനു സമീപം ശിവ ത്തിൽ അനൂപാണ് (44) മരിച്ചത്. താണ മൂര്യൻ്റകത്ത് ഷബീറാണ് (36) ചികിത്സയിലുള്ളത്. ഇരുവരും മാഹിയിലേക്കു പോകുന്നതി നിടെ, വ്യാഴാഴ്ച്ച രാത്രി എട്ടുമണിക്ക് പു തിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിനു സമീപത്താ
ണ് അപകടമുണ്ടായത് അമിത വേഗതയിൽ നിയന്ത്രണംവിട്ട കാർ ഡിവൈ  ഡറുകളിലും സ്‌കൂട്ടറിലും ഇടിക്കു പറഞ്ഞു. ഇടിയുടെ ആഘാത ത്തിൽ അനൂപും ഷബീറും ദേശീയ പാതയുടെ മുകളിൽനിന്നു സർവീസ് റോഡിലേക്ക് വീണു.ഒരാൾ ഇതുവഴി പോകുകയായിരുന്ന ബൈക്കിനു മുകളിലേക്കാണു വീണത്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന എടക്കാട് എസ്.ഐ കെ.നിഷാദാണ് ഇവരെ ആശുപ ത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരുക്കേറ്റ അനൂപ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

കണ്ണൂർകോർപറേഷൻ റിട്ട ജീവനക്കാരൻ പരേതനായ അരുണിന്റെയും രാധയുടെയും മകനാണ് അനൂപ്. സഹോദരങ്ങൾ: രേഖ, പരേതയായ രാഖി .കണ്ണൂർ നഗരത്തിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ മുൻപിലെത്തിക്കാനും പരിഹാരം കാണാനും ശിവത്തിൽ അനൂപിൻ്റെ ബ്ളോഗുകൾക്ക് കഴിഞ്ഞിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ഫോളേ വേഴ്‌സുള്ള ഇൻഫ്ളുവൻസർ കൂടിയാണ് അനൂപ്. നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണ് പുതിയ മുഴപ്പിലങ്ങാട് - മാഹി ദേശീയ പാത എഴുത്തുകാരൻ ടി.കെ ഡി മുഴപ്പിലങ്ങാട് ഉൾപ്പെടെ മൂന്ന് പേരാണ് ഇവിടെ മൂന്ന് മാസത്തിനുള്ളിൽ വാഹനമിടിച്ചു മരിച്ചത്.