കണ്ണൂർ വ്ളോഗർ അനൂപിൻ്റെ മരണം:കാർ ഡ്രൈവർ മദ്യ ലഹരിയിൽ, പൊലിസ് കേസെടുത്തു
സോഷ്യൽ മീഡിയ വ്ളോഗർ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനാ ഫലത്തിൽ തെളിഞ്ഞു
കണ്ണൂർ: സോഷ്യൽ മീഡിയ വ്ളോഗർ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനാ ഫലത്തിൽ തെളിഞ്ഞു.മാഹി സ്വദേശി വി വിധു കൃഷ്ണ യ്ക്കെതിരെ (34) എടക്കാട് പോലീസ് നരഹത്യയടക്കം വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.
നടാൽ ഒ.കെയു പി സ്കൂളിന് സമീപം ഇന്നലെ രാത്രി ഏഴേകാലോടെ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച സ്കൂട്ടറിൻ്റെ പുറകിൽ നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത് അതു വഴി വന്ന എടക്കാട് എസ് ഐ യുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമിത വേഗതയിലെത്തിയ കാർഡിവൈഡറിലിടിച്ചതിനു ശേഷം സ്കൂട്ടറിലിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിൽ നിന്നും സമാന്തര റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. ശിവത്തിൽ അനൂ പെന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അനൂപ്. കണ്ണൂരിലെനിരവധി ജനകിയ വിഷയങ്ങൾ ഇദ്ദേഹം തൻ്റെ വ്ളോഗുകളിലുടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കിയിട്ടുണ്ട്.