വി കെ സനോജിന്‍റെ പൊതു പര്യടനത്തിന് ആവേശകരമായ തുടക്കം: വാക്കിലും നോക്കിലും യുവത്വത്തിൻ്റെ പ്രസരിപ്പോടെ പുതുമുഖ സ്ഥാനാർത്ഥി
എല്ലാവരെയും നേരിൽകണ്ട് വോട്ട് അഭ്യർഥിക്കണമെന്നുണ്ട്. എന്നാൽ അതിന് സമയപരിധിയുണ്ടെന്ന് നിങ്ങൾക്ക് അറിയാം. ആ പരിമിതി മറികടക്കാൻ നിങ്ങളെല്ലാവരും എനിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചു കൊണ്ട് എന്നെ സഹായിക്കണം’.
മട്ടന്നൂർ : എല്ലാവരെയും നേരിൽകണ്ട് വോട്ട് അഭ്യർഥിക്കണമെന്നുണ്ട്. എന്നാൽ അതിന് സമയപരിധിയുണ്ടെന്ന് നിങ്ങൾക്ക് അറിയാം. ആ പരിമിതി മറികടക്കാൻ നിങ്ങളെല്ലാവരും എനിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചു കൊണ്ട് എന്നെ സഹായിക്കണം’...മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് സംസാരിച്ചു തുടങ്ങുമ്പോൾ നിശബ്ദം കേൾക്കുകയാണ് നിറഞ്ഞ സദസ്സ്. കുറഞ്ഞ സമയം. കുറച്ചു വാക്കുകൾ. ജനഹൃദയങ്ങളിലാണ് വി കെ സനോജിന്‍റെ ഓരോവാക്കുകളും ചെന്നുപതിച്ചത്. അളന്നുമുറിച്ച വാക്കുകളിൽ സൗമ്യമായുള്ള സംസാരം മെല്ലെ മെല്ലെ വികസനകാര്യങ്ങളിലേക്ക്. 10 വർഷമായി പിണറായി സർക്കാർ നടത്തിവന്ന വികസന പ്രവർത്തനം, അതിന്‍റെ ഭാഗമായി മട്ടന്നൂർ മണ്ഡലം കൈവരിച്ച നേട്ടങ്ങൾ, യുഡിഎഫ് ഭരണകാലത്തെ വികസനമില്ലായ്മ ഒക്കെ ഒരധ്യാപകന്‍റെ പക്വതയിൽ വി കെ സനോജ് വിവരിക്കുമ്പോൾ ഇരുട്ട് നിറഞ്ഞ യുഡിഎഫ് കാലത്തിന്‍റെയും വികസനത്തിന്‍റെ പ്രകാശം പടർന്ന എൽഡിഎഫ് കാലത്തിന്‍റെയും താരതമ്യമാകുകയായിരുന്നു. ഇപി ജയരാജനും കെ കെ ശൈലജ ടീച്ചറും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് തുടന്നയുണ്ടാകാൻ മുന്നാമതും ിടതു സർക്കാർ അധികാരത്തിൽവരേണ്ട ആവശ്യകത ബോധ്യെപടുത്തിയാണ പ്രസംഗം അവസാനിക്കുന്നത്.
വി കെ സനോജിന്‍റെ പൊതു പര്യടനത്തിന് കുടാളി തെരുവിലാണ് വ്യാഴാഴ്ച തുടക്കം കുറിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമാൻ ഉദ്ഘാടനം ചെയ്തു. പി പത്മനാഭൻ അധ്യക്ഷനായി. വാടി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി വി കെ സനോജ് സംസാരിച്ചു. സി വി ശശീന്ദ്രൻ, സി എച്ച് വത്സലൻ, കെ എം വിജയൻ, കെ പി രമേശൻ, കെ ടി ജോസ് എന്നിവർ സംബന്ധിച്ചു.തുടർന്ന് താറ്റിയോട് റേഷൻ പീടിക, കൊയ്യോടൻചാൽ, മൂലക്കരി, കൊളോളം, ചെറുകുഞ്ഞി, എടയന്നൂർ എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള പര്യടനം. ഉച്ചയ്ക്ക് എടയന്നൂരിൽ ബാലകൃഷ്ണൻ മാസ്റ്റരുടെ വീട്ടിൽ ഭക്ഷണം.
ഉച്യ്ക്ക്ശേഷം മൂന്നിനാണ് വീണ്ടും പര്യടനം തുടങ്ങിയത്. തെരൂർ, കോളിപാലം, കീഴല്ലൂർ, പാലയോട്ഏ കാര പോവൂർ, മണക്കായി, കയനി, പെരിഞ്ചേരി തയ്യിൽ മൂല, മുണ്ടോറപ്പൊയിൽ, പൊരുന്നൻ (കരേറ്റ), തറക്കൽ പഴശ്ശി, കന്നാട്ടും കാവ്, പുലിയങ്ങോട്, അയ്യല്ലൂർ സ്വാശ്രയ ക്ലബ്, വെമ്പടി മൊട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി പൂവം പൊയിലിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയണ് സ്ഥാനാർഥിയെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് വരവേറ്റത്. ഹാരാർപ്പണം നടത്തി. വർണബലൂണുകളും പടങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് പുറമെ എം രതീഷ്, ഇ സജീവൻ, പി പി നൗഫൽ, മഹേഷ് കക്കത്ത്, കെ പി രമേശൻ, ഷാജി കരിപ്പായി, കെ ടി ജോസ്, സി വിജയൻ, മണാട്ട് കുമാരൻ, അണിയേരി അച്യുതൻ, മുഹമ്മദ് സിറാജ്, ഡി മുനീർ, എം വിനോദൻ തുടങ്ങിയവർ സംസാരിച്ചു.