നാടിൻ്റെ സ്നേഹ പുഷ്പങ്ങളേറ്റുവാങ്ങി കുരുന്നുകളുടെ ഹൃദയം കവർന്ന്​ വി.കെ സനോജ്​

നാടിൻ്റെ സ്‌നേഹ പുഷ്പങ്ങളേറ്റു വാങ്ങി മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിൻ്റെ പര്യടനം തുടരുന്നു.വരുവക്കുണ്ട് അങ്കണവാടിലെത്തിയ വി കെ സനോജിനെ കുരുന്നുകൾ സ്​നേഹം കൊണ്ടു പൊതിഞ്ഞു.

 


മട്ടന്നൂർ :നാടിൻ്റെ സ്‌നേഹ പുഷ്പങ്ങളേറ്റു വാങ്ങി മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിൻ്റെ പര്യടനം തുടരുന്നു.വരുവക്കുണ്ട് അങ്കണവാടിലെത്തിയ വി കെ സനോജിനെ കുരുന്നുകൾ സ്​നേഹം കൊണ്ടു പൊതിഞ്ഞു. തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലു o  ഏറെ പരിചിതമായ സനോജേട്ടനെ  കൊന്നപ്പൂ നൽകിയാണ്​ കുട്ടികൾ  വരവേറ്റത്​. സ്ഥാനാർഥിയുടെ വരവറിഞ്ഞ് അങ്കണവാടിയിലെത്തിച്ചേർന്ന നാട്ടുകാരും വികെ സനോജിനെ സ്‌നേഹത്താൽ പൊതിഞ്ഞു. തിങ്കളാഴ്​ചത്തെ പര്യടനത്തിൻറെ ഭാഗമായാണ്​ അങ്കണ പാടിയിലെത്തിയത് . സനോജിനെ കാണാൻ സമീപ വീടുകളിൽനിന്നും പ്രായം ചെന്ന സ്ത്രീകളടക്കം ഒട്ടേറെ പേരും ഇവിടെ എത്തിയിരുന്നു. 

വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ്​ വി കെ സനോജ്​ തിങ്കളാഴ്ച പര്യടനം നടത്തിയത്​.  കുന്നോത്ത്​ യുപി സ്കൂൾ, കൊടോളിപ്രം ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലും  പട്ടാന്നൂർ ലോക്കലിൽ കൊളപ്പ പട്ടാന്നൂർ യുപി സ്കൂൾ, ആയിപ്പുഴ ഗവ. യുപി സ്കൂൾ, പാണലാട്​ എൽപി സ്കൂൾ എന്നിവിടങ്ങളും സന്ദർശിച്ചു. വരുവക്കുണ്ട്​, ആയിപ്പുഴ പ്രദേശങ്ങളിലും ജനങ്ങളെ കണ്ട്​ വോട്ട്​ തേടി. പാണലാട്ടെ  കർഷകനായ  മധു 30 അടി വിസ്തീർണത്തിൽ ചീരകൊണ്ട്​ നിർമിച്ച അരിവാൾ ചുറ്റിക നക്ഷത്രവും നെൽച്ചെടികൊണ്ടെഴുതിയ  സ്ഥാനാർഥിയുടെ പേരും  വി കെ സനോജ്​ സന്ദർശിച്ചു. മധുവിനെ ഷാൾ അണയിച്ച്​ ആദരിച്ചു. 

തിങ്കളാഴ്ച്ച ഉച്ചയ്ക്ക്​ ശേഷം കൂടാളി ലോക്കലിലായിരുന്നു പര്യടനം. പി പി നൗഫൽ, ഇ സജീവൻ എന്നിവർ കൂടാളിയിലും പിഎം സുരേന്ദ്രൻ, സി രാജീവൻ എന്നിവർ നായാട്ടുപാറയിലും പി വി ആനന്ദബാബു, കെ കെ കുഞ്ഞിക്കണ്ണൻ, കെ സി മനോജ്​, കെ വി കൃഷ്ണൻ എന്നിവർ പട്ടാന്നൂർ മേഖലയിലും സ്ഥാനാർഥിയെ അനുഗമിച്ചു.