വി.കെ സനോജും എം ഷാജറും കണ്ണൂർ  ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു  

മട്ടന്നൂർ നിയുക്ത എം എൽഎ വി കെ സനോജും സംസ്ഥാന യുവജനക്ഷേമ ​കമീഷൻ ചെയർമാൻ എം ഷാജറും കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

 

മട്ടന്നൂർ : മട്ടന്നൂർ നിയുക്ത എം എൽഎ വി കെ സനോജും സംസ്ഥാന യുവജനക്ഷേമ ​കമീഷൻ ചെയർമാൻ എം ഷാജറും കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വി കെ സനോജിന്‍റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഹജ്ജ്​ ക്യാമ്പ്​ സന്ദർശനം.  

സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ക്യാമ്പ് കോ-ഓഡിനേറ്റർമാരായ താജുദ്ദീൻ മട്ടന്നൂർ, നിസാർ അതിരകം, സുബൈർ ഹാജി, പി പി നൗഫൽ, സിറാജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവയെും സ്വീകരിച്ചു. തുടർന്ന് ക്യാമ്പിൽ  നടന്ന സ്വീകരണ പരിപാടിയിൽ നിയുക്​ത എം എൽ എ വി കെ സനോജ്​ ഹാജിമാർക്ക് ആശംസകളർപ്പിച്ചു.  

സ്വീകരണ പരിപാടിയിൽ ഒ വി ജാഫർ അധ്യക്ഷനായി. ഷംസുദ്ദീൻ അരിഞ്ചിറ സ്വാഗതം പറഞ്ഞു.  വായാന്തോട്ടിൽ പ്രവർത്തിക്കുന്ന ഹജ്ജ്​ സേവന കേന്ദ്രവും ഇരുവരും സന്ദർശിച്ചു.  ഡിവൈഎഫ്​ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്​ സിറാജും ഒപ്പമുണ്ടായിരുന്നു.