ക്രിസ്മസ് -ന്യൂ ഇയർ  അവധിക്കാലം ആഘോഷമാക്കാൻ 'വിസ്മയ'യിൽ അത്യാധുനിക റൈഡ് 

ക്രിസ്മസ് - പുതുവത്സര അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി  പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് . സന്ദർശകർക്കായി  വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ പുതിയ ഇറ്റാലിയൻ  സാഹസിക റൈഡ് 'റോഡിക്സ്'സജ്ജമായി  .

 

പറശ്ശിനിക്കടവ്  : ക്രിസ്മസ് - പുതുവത്സര അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി  പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് . സന്ദർശകർക്കായി  വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ പുതിയ ഇറ്റാലിയൻ  സാഹസിക റൈഡ് 'റോഡിക്സ്'സജ്ജമായി  . അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും

കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ റൈഡുകൾ ഒരുക്കുന്നതിൽ എന്നും മുന്നിലാണ് പറശിനിക്കടവ്  വിസ്മയ  അമ്യൂസ്‌മെന്റ് പാർക്ക്.  ഇപ്പോഴിതാ  അവധിക്കാലം ആഘോഷമാക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സാഹസിക റൈഡ് 'റോഡിക്സ്'  സന്ദർശകർക്കായി സജ്ജമായതായി മാനേജ്മെൻ്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .റൈഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച  രാവിലെ  9.30ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് അധ്യക്ഷനാകും.  

 15 കോടിയോളം രൂപ ചെലവഴിച്ചാണ്  ഇറ്റാലിയൻ കമ്പനിയായ മൊസെർ അത്യാധുനിക റൈഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന ഈ റൈഡ് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം നൽകും. റൈഡിനൊപ്പം തന്നെ ഇതിലെ ഇരിപ്പിടങ്ങൾ 360 ഡിഗ്രിയിൽ കറങ്ങുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം 24 പേർക്ക് ഈ റൈഡ് ആസ്വദിക്കാം. 

ഇറ്റലിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിന്റെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയത്. ഡബിൾ സേഫ്റ്റി സിസ്റ്റം റൈഡിൽ ഉറപ്പാക്കിയിട്ടുണ്ട്.

2008ൽ പ്രവർത്തനം ആരംഭിച്ച വിസ്മയ പാർക്ക് ഇപ്പോൾ 17-ാം വർഷത്തിലേക്ക് കടക്കുകയാണ്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്‌മെന്റ് പാർക്കാണിത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രവർത്തിക്കുന്ന പാർക്കിൽ നിലവിൽ 55ലധികം റൈഡുകളുണ്ട്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇവന്റുകളും ഓഫറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടെന്ന് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം. ദാമോദരൻ, കെ.പി മോഹനൻ, ഇ. വൈശാഖ്, വി.വി നിധിൻ എന്നിവരും പങ്കെടുത്തു.

allowfullscreen