ഇരിട്ടിയിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി

വിശ്വകർമ്മ സർവീസ് സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി. അഡ്വ. സണ്ണി ജോസഫ് എം. എൽ.എ ഉദ്‌ഘാടനം ചെയ്തു.
 

ഇരിട്ടി: വിശ്വകർമ്മ സർവീസ് സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി. അഡ്വ. സണ്ണി ജോസഫ് എം. എൽ.എ ഉദ്‌ഘാടനം ചെയ്തു.

ആർട്ടിസ്റ്റ് ശശികല മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ്‌ എം.കെ മണി അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനദാനം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.