കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ അക്രമം: എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം പാളയത്ത് നേതാക്കൾക്കെതിരെ നടന്ന പൊലിസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൻ്റെ മാർച്ചിൻ്റെ മറവിൽ അക്രമം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ. 
എസ്.എ ഫ്.ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗിരീഷ്, കെ എം വൈഷ്‌ണവ്, ജില്ലാ ക മ്മിറ്റി അംഗം കെ എം അതുൽരാജ് എന്നിവരാണ്  പൊലീസിൽ കീഴടങ്ങിയത്. 

 

കണ്ണൂർ: തിരുവനന്തപുരം പാളയത്ത് നേതാക്കൾക്കെതിരെ നടന്ന പൊലിസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൻ്റെ മാർച്ചിൻ്റെ മറവിൽ അക്രമം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ. 
എസ്.എ ഫ്.ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗിരീഷ്, കെ എം വൈഷ്‌ണവ്, ജില്ലാ ക മ്മിറ്റി അംഗം കെ എം അതുൽരാജ് എന്നിവരാണ്  പൊലീസിൽ കീഴടങ്ങിയത്. 

എസ് എഫ് ഐ പ്രവർത്തകനായ ഫർഹാനെ പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടിയിരുന്നു. തി വനന്തപുരത്ത് എസ്.എഫ്.ഐ ആഹ്ളാദ പ്രകടനത്തിനിടെ പോലീസുംഎസ്.എഫ്.ഐ നേതാക്കളും ഏറ്റുമുട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതികരിക്കുന്നതിൻ്റെ ഭാഗമായാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായത്.

ഓഫീസിൻ്റെ കവാടത്തിലുള്ള പ്രവേശന  മതിൽ തകർത്തും എസ്.പിയുടെ ഔദ്യോഗിക വാഹനങ്ങൾ ക്ക് കേടുപാടുകൾ വരുത്തിയും ഓഫീസിനു മുൻവശത്തെ ചെടി ചെടികൾ അടിച്ചുപൊട്ടിച്ചു ഒരുലക്ഷം രൂപയുടെ നഷ്‌‌ടം വരുത്തു കയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ഇതിൽ ഉൾപ്പെട്ടവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത് സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 106 ഓളം എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.