ആചാരലംഘനം : കളരിവാതുക്കൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി പിരിച്ചു വിട്ടു

കളരിവാതുക്കൽ ഭഗവതി ക്ഷേത്ര പുന രുദ്ധാരണകമ്മറ്റി പിരിച്ചു വിട്ടു.കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലുണ്ടായ ആചാര ലംഘ നത്തെ തുടർന്ന് ക്ഷേത്ര കമ്മറ്റി  പിരിച്ചു വിട്ടുകൊണ്ട് ചിറക്കൽ കോവിലകം എക്‌സിക്യുട്ടീവ് ഓഫീസർ ഉത്തരവിട്ടു.

 

വളപട്ടണം : കളരിവാതുക്കൽ ഭഗവതി ക്ഷേത്ര പുന രുദ്ധാരണകമ്മറ്റി പിരിച്ചു വിട്ടു.കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലുണ്ടായ ആചാര ലംഘ നത്തെ തുടർന്ന് ക്ഷേത്ര കമ്മറ്റി  പിരിച്ചു വിട്ടുകൊണ്ട് ചിറക്കൽ കോവിലകം എക്‌സിക്യുട്ടീവ് ഓഫീസർ ഉത്തരവിട്ടു.
വളപട്ടണംപൈതൃക യാത്ര " എന്ന പേരിൽ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ക്ഷേത്ര മുറ്റത്ത് വെച്ച് പരിപാടി സംഘടിപ്പിച്ചത്. 

ക്ഷേത്ര കമ്മറ്റി ദേവസ്വവുമായി കൂടി ആലോചിക്കാതെ  അനുമതി നൽകിയതിനെ തുടർന്നാണ്   ആചാരലംഘനമുണ്ടായതിനെ തുടർന്ന് തന്ത്രിയുമായി ആലോചിച്ച് പ്രായശ്ചിത ക്രിയകൾ നടത്തുന്നതിന് തീരുമാനിച്ചു ആചാര ലംഘനം സംബന്ധിച്ച് ദേവസ്വം വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആയതിനുള്ള ചെലവ് ആചാരലംഘനത്തിന് ഉത്തരവാദികളായവരിൽ നിന്നും ഈടാക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു..