കണ്ണൂരിൽ യുവതിക്ക് വാട്സ്ആപ്പ് ശബ്‌ദ സന്ദേശമയച്ച വില്ലേജ് ഓഫീസർക്കെതിരെ ആൾക്കൂട്ട മർദ്ദനം, പൊലിസ് കേസെടുത്തു
ണ്ണുരിൽ22 വയസുകാരിക്ക് ഫോണിൽ വാട്സ്ആപ്പ് അശ്ലീല സന്ദേശം അയച്ചു എന്ന പരാതിയിൽ കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ്
കണ്ണൂർ: കണ്ണുരിൽ22 വയസുകാരിക്ക് ഫോണിൽ വാട്സ്ആപ്പ് അശ്ലീല സന്ദേശം അയച്ചു എന്ന പരാതിയിൽ കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ കോർപറേഷൻ പരിധിയിലെയുവതിയുടെ വീട്ടിലെത്തിയ ജിജുവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
അച്‌ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് ജിജു യുവതിയെ പരിചയപ്പെടുന്നത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങുകയും രാത്രി സമയത്ത് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. യുവതിയുടെ വിവരം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് യുവതി എന്ന വ്യാജേന ഫോണിലൂടെ സംഭാഷണം തുടരുകയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയും നാട്ടുകാർ സംഘടിച്ച് പിടികൂടുകയുമായിരുന്നു.
ജിജു സക്കറിയ അതിക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായിട്ടുണ്ട് ഇയാളുടെ പരാതിയിൽ യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു മണിക്കൂറോളം നീണ്ട ആൾകൂട്ട വിചാരണയ്ക്കിടെ കണ്ണൂർ ടൗൺ പൊലി സെത്തിയാണ് ഇയാളെ സ്ഥലത്തു നിന്നും മാറ്റിയത്.