വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്  രജിസ്ട്രേഷന്‍ ആരംഭിച്ചു

സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടത്തുന്ന ദേശീയ യുവജന ദിനാഘോഷത്തില്‍ ഉള്‍പ്പെടുത്തിയ 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്'ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

 

കണ്ണൂര്‍: സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടത്തുന്ന ദേശീയ യുവജന ദിനാഘോഷത്തില്‍ ഉള്‍പ്പെടുത്തിയ 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്'ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.15നും 29നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.

ക്വിസ്,ഉപന്യാസം,പ്രസംഗം,നാടോടിനൃത്തം,നാടന്‍ പാട്ട്,കവിതാ രചന,ഡിസൈനിംഗ്,സാങ്കേതിക കണ്ടുപിടുത്തം,സ്റ്റാര്‍ട്ട് ആപ് ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് ട്രാക്കുകളായാണ് മത്സരം.കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള 'മൈ ഭാരത്' പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.വിജയികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കുവാനും പ്രധാന മന്ത്രിയുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.വാര്‍ത്താസമ്മേളനത്തില്‍  മൈഭാരത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സച്ചിന്‍ ഹരീന്ദ്രന്‍,സി അശ്വിന്‍,ശിവാംഗന ദിനേശ് ബാബു പങ്കെടുത്തു.