കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എം വിജിൻ എംഎൽഎ നിർവഹിച്ചു

കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും, ഉന്നത വിജയികൾക്കുള്ള അനുമോദനവും എം വിജിൻ എംഎൽഎ നിർവഹിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.വി പവിത്രൻ അധ്യക്ഷത വഹിച്ചു.
 

 കല്യാശേരി : കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും, ഉന്നത വിജയികൾക്കുള്ള അനുമോദനവും എം വിജിൻ എംഎൽഎ നിർവഹിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.വി പവിത്രൻ അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ എംഎൽഎ നൽകി.പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ C 9 - 79 ബാച്ച്, സ്കൂളിലെ വിവിധ ക്ലാസുകളിൽ മികച്ച അക്കാദമിക വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി. ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ.കെ ചിത്രലേഖ, പ്രധാനധ്യാപിക
രജിത സി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ എം. മഞ്ജുള, പി ടിഎ പ്രസിഡൻ്റ് എൻ. സതീശൻ, മദർ പി ടി എ പ്രസിഡൻ്റ് സീമ ബാബു, വിദ്യാലയ വികസന സമിതി ചെയർമാൻ വി സി പ്രേമരാജൻ എന്നിവർ സംസാരിച്ചു.