കണ്ണൂർ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ വിജയം കൈവെടിയാതെ വിജിൻ ; 18,433 വോട്ടുകൾക്ക് വിജയിച്ചു
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ എം. വിജിൻ വിജയം നിലനിർത്തി. 18,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിൻ ഇത്തവണ വിജയിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. 2021-ൽ 44,393 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്താണിത്.
May 4, 2026, 14:52 IST
കണ്ണൂർ : കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ എം. വിജിൻ വിജയം നിലനിർത്തി. 18,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിൻ ഇത്തവണ വിജയിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. 2021-ൽ 44,393 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്താണിത്.
ഇത്തവണ എം. വിജിൻ 81,428 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. രാജീവൻ കപ്പച്ചേരിയ്ക്ക് 62,995 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി സനിൽ എ.വി. 13,110 വോട്ടുകൾ നേടി. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്ല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. 1965 മുതൽ ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമുള്ള ഈ പ്രദേശം വിജിനിലൂടെ വീണ്ടും എൽഡിഎഫിനെ തുണയ്ക്കുകയായിരുന്നു.