12 കോടിയുടെ പദ്ധതി ഫയലുകൾ വിജിലൻസ് പിടികൂടി : പി.പി ദിവ്യയ്ക്കെതിരെ നടത്തുന്ന അന്വേഷണത്തിൽ ട്വിസ്റ്റ്: ഇടനിലക്കാരായ സിൽക്കും അന്വേഷണത്തിൻ്റെ നിഴലിൽ

മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്ക വുമായി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും അഞ്ച് പ്രധാ ന ഫയലുകൾ വിജിലൻസ് പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തു. 12 കോടിയിലധികം രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത് പി.പി ദിവ്യയുടെ ബിനാമി കമ്പി നിയെന്ന് ആരോപിക്കുന്ന  'കാർട്ടൺ ഇന്ത്യ' ക മ്പനി ഏറ്റെടുത്ത് നടത്തിയ  പദ്ധതി കളുടെ ഫയലുകളാണിത്.

 

കണ്ണൂർ: മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്ക വുമായി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും അഞ്ച് പ്രധാ ന ഫയലുകൾ വിജിലൻസ് പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തു. 12 കോടിയിലധികം രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത് പി.പി ദിവ്യയുടെ ബിനാമി കമ്പി നിയെന്ന് ആരോപിക്കുന്ന  'കാർട്ടൺ ഇന്ത്യ' ക മ്പനി ഏറ്റെടുത്ത് നടത്തിയ  പദ്ധതി കളുടെ ഫയലുകളാണിത്. ഇതോടെ അന്വേഷണം കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭിക്കാൻ ഇടനിലക്കാരാ യി നിന്ന പൊതുമേഖലാ സ്ഥാപന മായ സിൽക്കിലേക്കും  വ്യാപിപ്പിച്ചേക്കും . വിജിലൻസ്
കണ്ണൂർ യൂണിറ്റിന് അന്വേഷണം കൈമാറുന്നതിൽ പരാതിക്കാരനായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

വിജിലൻസ് കണ്ണൂർ യൂണിറ്റിലെ സി.ഐ ബിനു മോഹന് പി.പി ദിവ്യയുമായി അടുത്ത സൗഹ്യദ മുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത് ബിനു മോഹൻ്റെ അനുജൻ ബിജു മോഹനന് പി.പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപിക്കപ്പെടുന്ന കാർട്ടൺ ഇന്ത്യയുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
നേരത്തെ ഏറെ വിവാദമായ മുൻ കണ്ണൂർ എഡിഎംനവീൻ ബാബു തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ അന്വേഷണത്തിൽ ബിനു മോഹൻ ഭാഗമായിരുന്നു. ബി നു മോഹൻ കണ്ണൂർ വിജിലൻസ് യൂ ണിറ്റിൽ തുടരുമ്പോൾ അന്വേഷണം അദ്ദേഹത്തിന് കൈമാറിയാൽ കേസ് അ ട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെ എസ് യു നേതാവായ മുഹമ്മദ് ഷമ്മാസിൻ്റെ വാദം. എന്നാൽ ഈ കാര്യം അംഗീകരിക്കാതെയാണ് സർക്കാർ മുൻപോട്ടു പോകുന്നത്.

ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ഇതുവരെ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. ഇതിൽ കണ്ണൂർ കോൺഗ്രസിൽ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഉത്തരമേഖല വിജിലൻസ് എസ് പി ക്കാണ് അന്വേഷണ ചുമതലയെന്നും കണ്ണൂർ യൂനിറ്റിന് ഈ കാര്യത്തിൽ ബന്ധമില്ലെന്നുമാണ് ആഭ്യന്തര വകുപ്പിൻ്റെ നിലപാട്. മുൻ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷം മുറുകുമ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ് സി പി എം . പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കൾ ഇതുവരെ ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.