വനം വകുപ്പിൻ്റെ പയ്യാവൂർ പാടാംകവലയിലെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്
വനം വകുപ്പിൻ്റെ പയ്യാവൂർ പാടാംകവലയിലെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്. മരം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്
Sep 26, 2026, 22:22 IST
കണ്ണൂർ: വനം വകുപ്പിൻ്റെ പയ്യാവൂർ പാടാംകവലയിലെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്. മരം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്
വാഹനത്തിൽ നിന്നും ഉളിയിൽ സ്വദേശിയായ ഉദ്യോഗസ്ഥൻ തുക കൈപ്പറ്റിയതായി തെളിവുകൾ വിജിലൻസിന് ലഭിച്ചു. ഓഫീസ് ചെലവുകൾക്കുവേണ്ടി പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥന്റെ വിചിത്രമൊഴി. ഡി വൈ എസ് പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്