ഫർസീൻ മജീദിന് സംരക്ഷണം ഒരുക്കാൻപോലീസിനാവില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുരക്ഷ ചുമതല ഏറ്റെടുക്കുമെന്ന്  വിജില്‍ മോഹനന്‍ 

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദിനെ ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പോലീസിന് പറ്റുന്നില്ലങ്കില്‍ സുരക്ഷ ഉത്തരവാദിത്വം തങ്ങളേറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വെള്ളവും
 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദിനെ ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പോലീസിന് പറ്റുന്നില്ലങ്കില്‍ സുരക്ഷ ഉത്തരവാദിത്വം തങ്ങളേറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വെള്ളവും, വളവും നല്‍കുന്ന നിലപാടാണ് പിണറായി പോലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  

ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയും കാപ്പ ചുമത്തപ്പെട്ട ക്രിമിനലുമായ ആകാശ് തില്ലങ്കേരി വയനാട് പനമരം നഗരത്തിലൂടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത മോഡിഫൈ ചെയ്ത വാഹനം ഉപയോഗിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഫര്‍സിന്‍ മജീദിന്റെ വീടിന് പരിസരത്തും ജോലി സ്ഥലത്തും യാത്ര ചെയ്യുമ്പോഴുമൊക്കെ സംശയാസ്പദമായ സാഹചര്യത്തില്‍ പലരെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഫര്‍സിന്‍ മജീദിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്ത് വന്ന സാഹചര്യത്തില്‍ കേവലം പോലിസ് നിരീക്ഷണം മാത്രമാകാതെ അദ്ദേഹത്തിന് വേണ്ട മതിയായ സുരക്ഷ പോലിസ് നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.