വേശാല ഈസ്റ്റ് എ.എൽ  സ്കൂളിന് മുന്നിലെ മുത്തശ്ശി മാവിന് സ്നേഹാദരം

ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മിറ്റി,മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വേശാല ഈസ്റ്റ് എ.എൽ പി സ്കൂളിന് മുന്നിലെ മുത്തശ്ശി മാവിനെ ആദരിച്ചു.വൃക്ഷമുത്തശ്ശിയെ പൊന്നാടയണിയിച്ചും പൂമാല ചാർത്തിയും ആശംസകൾ നേർന്നുമാണ് ആദരിച്ചത്

 

കൂടാളി: ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മിറ്റി,മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വേശാല ഈസ്റ്റ് എ.എൽ പി സ്കൂളിന് മുന്നിലെ മുത്തശ്ശി മാവിനെ ആദരിച്ചു.വൃക്ഷമുത്തശ്ശിയെ പൊന്നാടയണിയിച്ചും പൂമാല ചാർത്തിയും ആശംസകൾ നേർന്നുമാണ് ആദരിച്ചത്.ചുരുങ്ങിയത് ഒരു നൂറ്റാണ്ടെങ്കിലും കുട്ടികളുടെ കളിചിരികൾ കണ്ടറിഞ്ഞ വൃക്ഷ മുത്തശ്ശിയാണ് ഈ മാവ്.. മുത്തശ്ശി മാവിനെ പ്രകീർത്തിച്ച് സുഗതകുമാരിയുടെ മരത്തിന് സ്തുതി എന്ന കവിതയുടെ ആലാപനവും കുട്ടികൾ നടത്തി.സ്കൂൾ മുറ്റത്ത് വാർഡ് മെമ്പർ പി .ഇന്ദിര ഭൗമസൂചിക പദവി നേടിയ കുറ്റ്യാട്ടൂർമാവിൻറെ തൈനട്ടു.

പരിസ്ഥിതി ദിനാഘോഷപരിപാടികൾ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ.കെ. കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
2026-ലെ ലോക പരിസ്ഥിതി ദിന സന്ദേശം "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്‌ക്കായി, നമ്മുടെ ഭാവിക്കായി" എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള അടിയന്തര പ്രവർത്തനങ്ങൾക്കും പ്രകൃതി അധിഷ്ഠിതമായ പരിഹാരങ്ങൾക്കുമാണ് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നത്.

പ്രധാനാദ്ധ്യാപിക എം.പ്രവിദ അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് സി.രൂപ, വാർഡ് മെമ്പർ പി.ഇന്ദിര ,സീഡ് കോ-ഓഡിനേറ്റർ ഇ.ശ്രുതി എന്നിവർ സംസാരിച്ചു. അതീക്ഷ് സനേഷ്, ദക്ഷിണ.സി എന്നിവർ 1976 ലെ സ്റ്റോക്ക്ഹോം പ്രഭാഷണത്തിൻറെ പുനരാവിഷ്കാരം നടത്തി.
ശാസ്ത്രവേദി ജില്ല സെക്രട്ടറി എസ് പി.മധുസൂദനൻ സ്വാഗതവും കെ.നിവേദ് നന്ദിയും പറഞ്ഞു.