വേളാപുരത്ത് അടിപ്പാത വരുന്നു ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

വേളാപുരത്ത് അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപി ജില്ലാ -മണ്ഡല നേതാക്കൾ വേളാപുരം സന്ദർശിച്ചു

 

കീച്ചേരി :വേളാപുരത്ത് അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപി ജില്ലാ -മണ്ഡല നേതാക്കൾ വേളാപുരം സന്ദർശിച്ചു .പൂപ്പറമ്പ് കെ. വി രാജീവൻ, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ട്രഷറർ പി കെ ശ്രീകുമാർ ചിറക്കൽ, കണ്ണൂർ നോർത്ത് ജില്ല കമ്മറ്റി അംഗം റജീവ് കല്ല്യാശ്ശേരി, മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവ്,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അതുൽ അരവിന്ദ്, ജിതേഷ് ടി കെ , രജിൽ കെവി എന്നിവരും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പ്രദേശവാസികളും കൂടെയുണ്ടായിരന്നു.