തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലി തകർത്തു

 

 

തളിപ്പറമ്പ:  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ  തളിപ്പറമ്പിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ അക്രമികൾ തല്ലി തകർത്തു. രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത് അജ്ഞാതരായ  രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് രാഹുൽ പറഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു