പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം; പാർസൽ ലോറി വൈദ്യുതി തൂണിലിടിച്ചു
പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട പാർസൽ ലോറി ഇടിച്ചു കയറി.
May 16, 2026, 09:53 IST
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട പാർസൽ ലോറി ഇടിച്ചു കയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്ട്മെന്റിൻ്റെ വാഹനമാണ് അപകടത്തിൽപെട്ടത്.
ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. പഴയങ്ങാടി പൊലിസും ഫയർഫോഴ്‌സും രക്ഷ പ്രവർത്തനം നടത്തി. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറിയുടെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.