പഴയങ്ങാടിയിൽ വാഹനാപകടം: ഒരാൾക്ക് പരുക്കേറ്റു, അപകടത്തിൻ്റെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചു

പഴയങ്ങാടി എരിപുരത്ത് കെ എസ് ടി.പി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച്ച രാവിലെ 8.45 നാണ് അപകടം. പിക്കപ്പ് വാനിൽ എതിർ ദിശയിൽ നിന്നും വന്ന കാറിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ പരുക്കേറ്റയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പഴയങ്ങാടി:പഴയങ്ങാടി എരിപുരത്ത് കെ എസ് ടി.പി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച്ച രാവിലെ 8.45 നാണ് അപകടം. പിക്കപ്പ് വാനിൽ എതിർ ദിശയിൽ നിന്നും വന്ന കാറിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ പരുക്കേറ്റയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടി പൊലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട് റോഡരികിലെ പെട്രോൾ പമ്പിലെ ക്യാമറയിലെ  സിസിടിവി ദൃശ്യങ്ങളിലാണ് അപകടത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്.