കണ്ണൂർ തളിപ്പറമ്പിലെ ബക്കളം വയലിൽനിന്ന്‌ പച്ചക്കറി വിളവെടുത്തു

പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ 18 ഏക്കറിലാണ്‌ വിവിധയിനം പച്ചക്കറികൾ വിളവെടുത്തത്.

 

ബക്കളത്ത് ഹൈവേയോട് ചേർന്നാണ് വിവിധതരം പച്ചക്കറിയുടെ കലവറ ഒരുക്കിയത്

 തളിപ്പറമ്പ:  ബക്കളം വയൽ പച്ചക്കറി എ ഗ്രേഡ് കർഷകർ ജൈവ പച്ചക്കറികൾ വിളവെടുത്തു.പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ 18 ഏക്കറിലാണ്‌ വിവിധയിനം പച്ചക്കറികൾ വിളവെടുത്തത്. ബക്കളത്ത് ഹൈവേയോട് ചേർന്നാണ് വിവിധതരം പച്ചക്കറിയുടെ കലവറ ഒരുക്കിയത്. 2013 മുതൽ ഇവർ ഇവിടെ കൃഷി ചെയ്ത് വരുന്നുണ്ട്.അന്നത്തെ എം എൽ എ ജെയിംസ് മാത്യു തന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ബോർവെല്ലും 13 ഓളം ടാനുകളും നിർമ്മിച്ച് ബക്കളം വയലിൽ മികച്ച രീതിയിൽ കൃഷി ആരംഭിക്കാൻ അവസരം ഒരുക്കി. 

രാസ വളങ്ങൾ ഉപയോഗിക്കാതെയുള്ള വിഷരഹിത പച്ചക്കറികൾ നിർമ്മിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്‌ഷ്യം. അതുകൊണ്ട് തന്നെ നിരവധിപ്പേരാണ് ബക്കളം വയലിൽ ജൈവ പച്ചക്കറികൾ വാങ്ങുന്നതിനായി എത്തുന്നത്. ചീര, വേണ്ട, മത്തൻ,കുമ്പളം, വഴുതന,പയർ,തക്കാളി, വെള്ളെരി, പാവയ്ക്ക, തുടങ്ങിയവയും, ശീതകാല പച്ചക്കറികളായ ക്യാബേജ്,കോളിഫ്‌ളവർ ഉൾപ്പടെ എല്ലാ പച്ചക്കറിയും ഇവിടെ കൃഷിചെയ്യുന്നു.

പച്ചക്കറി കൃഷിയേക്കാളും മികച്ചവരുമാനവും ആവശ്യക്കാർ ഏറെയുള്ളതുമായ  ഇനമാണ്‌  തണ്ണിമത്തൻ. ബക്കളം  വയലിലെ അഞ്ചേക്കറിൽ  രാംധാരി ഇനത്തിലുള്ള  ഹൈബ്രിഡ്‌ തണ്ണിമത്തനാണ്‌ കൃഷിചെയ്യുന്നത്.ജൈവ രീതിയുള്ള കൃഷിയായതിനാൽ ഒന്നര ക്വിന്റലോളം തണ്ണിമത്തൻ വിളവെടുക്കാറുണ്ട്. ബക്കളം വയലിലെ പച്ചക്കറിയും തണ്ണിമത്തനും നഗരസഭ പരിധിയിലെ ഗ്രാമീണ വിപണന കേന്ദ്രം വഴി വിൽപന നടത്തും.