മലയാളം പറയാനും അറിയാം തെറി പറയാനും അറിയാം, മുണ്ടുടുക്കാനും അറിയാം മടക്കി കുത്താനുമറിയാം : വി.ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പരിഹാസത്തിന് ലൂസിഫർ ഡയലോഗിലൂടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ മറുപടി. വികസിത് ഭാരത് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തന്നെ പരിഹസിച്ച കോൺഗ്രസ് സി.പി.എം നേതാക്കൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖരെത്തിയത് എനിക്ക് മുണ്ടുടുക്കാനും മടക്കി കുത്താനുമറിയാം മലയാളം പറയാനുമറിയാം മലയാളത്തിൻ തെറി പറയാനും അറിയാം.
Apr 25, 2025, 14:36 IST
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പരിഹാസത്തിന് ലൂസിഫർ ഡയലോഗിലൂടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ മറുപടി. വികസിത് ഭാരത് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തന്നെ പരിഹസിച്ച കോൺഗ്രസ് സി.പി.എം നേതാക്കൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖരെത്തിയത് എനിക്ക് മുണ്ടുടുക്കാനും മടക്കി കുത്താനുമറിയാം മലയാളം പറയാനുമറിയാം മലയാളത്തിൻ തെറി പറയാനും അറിയാം.
മലയാളവും കേരള രാഷ്ട്രീയവും രാജീവ് ചന്ദ്രശേഖറിന് അറിയില്ലെന്ന പ്രതിപക്ഷ നേതാവ്വി.ഡി സതീശൻ്റെ പരിഹാസത്തിനെതിരെയാണ് പഞ്ച് ഡയലോഗുമായി രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നത്.