വനമിത്ര അവാർഡ് നേടിയ പി.വി.ദാസന് കണ്ണൂരിൽ സ്വീകരണം നൽകി

 

കണ്ണൂർ : സംസ്ഥാന വനമിത്ര പുരസ്കാരം നേടിയ പി.വി.ദാസന് ലൈബ്രറി കൗൺസിൽ കണ്ണൂർ നോർത്ത്‌ നേതൃസമിതിയും ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് സ്വീകരണം നൽകി.

ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി എം.ബാലൻ ഉദ്ഘാടനം ചെയ്തു.ഇ കെ.സിറാജ് അധ്യക്ഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സിക്രട്ടറി ടി.കെ.ദേവരാജൻ, ജനു ആയിച്ചാൻകണ്ടി, പേഴ്സി ഗോവിയസ് എന്നിവർ സംസാരിച്ചു.