വളപട്ടണത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
വളപട്ടണത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ .അഴീക്കോട് സ്വദേശി എം ഫിറോസിനെ (31)യാണ് 20.46 ഗ്രാം എംഡിഎംഎസഹിതം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് .
Nov 9, 2026, 09:51 IST
വളപട്ടണം : വളപട്ടണത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ .അഴീക്കോട് സ്വദേശി എം ഫിറോസിനെ (31)യാണ് 20.46 ഗ്രാം എംഡിഎംഎസഹിതം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് .നാർക്കോട്ടിക് സെൽ എസ് ഐ ജെ ഷജീമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും വളപട്ടണം പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം നടന്ന തൂഫാൻ പരിശോധനയിലാണ് മയക്ക്മരുന്ന് പിടികൂടിയത്