തളിപ്പറമ്പ് കരിമ്പത്ത് എം.ഡി.എം.എയുമായി വളക്കൈ സ്വദേശി പോലീസ് പിടിയിൽ

കരിമ്പത്ത് എം.ഡി.എം.എയുമായി വളക്കൈ സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. വളക്കൈ സ്വദേശി പുതുവേലിൽ വീട്ടിൽ  സുനിൽ ജോസഫിനെയാണ്(29) തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. 

 

തളിപ്പറമ്പ്:കരിമ്പത്ത് എം.ഡി.എം.എയുമായി വളക്കൈ സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. വളക്കൈ സ്വദേശി പുതുവേലിൽ വീട്ടിൽ  സുനിൽ ജോസഫിനെയാണ്(29) തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. 

ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിന് കരിമ്പം ഫാമിന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. 0.160 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സി.പി.ഒ അഖിൽ രവീന്ദ്രൻ, ഡ്രൈവർ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നു.