വൈദ്യ പൂർണിമ സുവനീർ പ്രകാശനം ചെയ്തു
വൈദ്യ സപര്യയിൽ ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ ഇടൂഴി വൈദ്യർ ഡോ. ഭവദാസൻ നമ്പൂതിരിക്ക് മയ്യിൽ പൗരാവലി ഏർപ്പെടുത്തിയ വൈദ്യ പൂർണിമ ശതാഭിഷേക ആഘോഷ പരിപാടികളുടെ ഭാഗമായുള്ള വൈദ്യ പൂർണ്ണിമ സുവനീർ പ്രകാശനം നടത്തി.
May 25, 2026, 16:08 IST
മയ്യിൽ: വൈദ്യ സപര്യയിൽ ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ ഇടൂഴി വൈദ്യർ ഡോ. ഭവദാസൻ നമ്പൂതിരിക്ക് മയ്യിൽ പൗരാവലി ഏർപ്പെടുത്തിയ വൈദ്യ പൂർണിമ ശതാഭിഷേക ആഘോഷ പരിപാടികളുടെ ഭാഗമായുള്ള വൈദ്യ പൂർണ്ണിമ സുവനീർ പ്രകാശനം നടത്തി.
ഇടൂഴി നമ്പൂതിരിസ് ആയുർവേദ നഴ്സിംഗ് ഹോം ധന്വന്തരി ഓഡിറ്റോറിയത്തിൽ റിയർ അഡ്മിറൽ കെ മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ കെ.എച്ച് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സന്ധ്യ.സി, ശ്രീ കെ.കെ രാമചന്ദ്രൻ, ഡോ കെ രാജഗോപാലൻ കെ.പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു .രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും വി.വി വിജയൻ നന്ദിയും പ്രകാശിപ്പിച്ചു.