വി. വിനോദ് കുമാർ ഇരിട്ടിയിലും ഷിജിത്ത് കൂത്തുപറമ്പിലും നഗരസഭാ ചെയർമാൻമാരായി സത്യപ്രതിജ്ഞ ചെയ്തു

ഇരിട്ടി നഗരസഭ ചെയർമാനായി  സി.പി.എമ്മിലെ വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.

 

ഇരിട്ടി: ഇരിട്ടി നഗരസഭ ചെയർമാനായി  സി.പി.എമ്മിലെ വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.വളോര വാർഡിൽ നിന്നുമാണ് വിനോദ് കുമാർ വിജയിച്ചത്.കൂത്തുപറമ്പ് നഗരസഭാ ചെയർമാനായി സി.പി.എമ്മിലെ വി. ഷിജിത്തിനെ തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ വി. ഷിജിത്തിന് 24 വോട്ടുംകോൺഗ്രസിലെ പി.കെ സതീശന് 3 വോട്ടും ലഭിച്ചു. രണ്ട് പേർ എത്തിയില്ല.