വി.കുഞ്ഞികൃഷ്‌ണന് പിന്തുണ; അനുകൂലിച്ച് വെള്ളൂരിൽ വീണ്ടും ബോർഡ്, വൈകാതെ അജ്ഞാതർ ഫ്ലക്സ് നീക്കം ചെയ്തു
ഇത്തവണ വെള്ളൂർ കുടക്കത്ത് ക്ഷേത്രത്തിനു സമീപം റോഡരികിലാണ് ബോർഡ് ഉയർന്നത്.
നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് പ്രത്യക്ഷപ്പെട്ടത്.
പയ്യന്നൂർ: പാർട്ടിയിൽ നിന്നും പുറത്താക്കിയ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വെള്ളൂരിൽ വീണ്ടുംബോർഡ്. ഇത്തവണ വെള്ളൂർ കുടക്കത്ത് ക്ഷേത്രത്തിനു സമീപം റോഡരികിലാണ് ബോർഡ് ഉയർന്നത്. നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് പ്രത്യക്ഷപ്പെട്ടത്. അധികം വൈകാതെ ഫ്ലക്സ് അജ്ഞാതർ നീക്കം ചെയ്തു.
അതേസമയം ഫെബ്രവരി നാലിന് ഗാന്ധി പാർക്കിൽ വെച്ച് വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം 'നേതൃത്വത്തെ അണികൾ തിരുത്തണം' പ്രകാശന ചടങ്ങിന് ഹൈക്കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പുസ്തകം ജോസഫ് സി. മാത്യുവാണ് പ്രകാശനം ചെയ്യുന്നത്. എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് പുസ്തകംനൽകിയാണ് ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളും പുസ്‌കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകം വി.എസ് അച്യുതാനന്ദനാണ് സമർപ്പിക്കുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവിൻ്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പിൽ പുസ്‌തകം സമർപ്പിക്കുന്നു എന്നാണ് പറയുന്നത്. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു.