പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നു
പയ്യന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ ടി.ഐ.മധുസൂദനെതിരെ മത്സരിക്കുമെന്ന് മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്: പയ്യന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ ടി.ഐ.മധുസൂദനെതിരെ മത്സരിക്കുമെന്ന് മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ സ്ഥാനാർഥിത്വം തിങ്കളാഴ്ച രാവിലെ പത്തിന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.ഐ.മധുസൂദൻ മികച്ച ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. അതേസമയം കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിയായാൽ എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കി.
പയ്യന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ വേണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് വകമാറ്റൽ, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി. തുടങ്ങിയ ആരോപണങ്ങൾ കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തെ പാർട്ടി പുറത്താക്കുകയായിരുന്നു. അതേസമയം പയ്യന്നൂരിൽ പ്രത്യേക ശ്രദ്ധവേണമെന്നാണ്
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.