കണ്ണൂരിൽ ഉത്രാടപ്പാച്ചിൽ തുടങ്ങി, മഴയിലും ചോരാതെ ആവേശം

ത്രാടദിനത്തിൽ പെയ്ത കനത്ത മഴ കണ്ണൂർ നഗരത്തിലെ തെരുവ് കച്ചവടക്കാരെയും ദുരിതത്തിലാക്കി. മൈസൂരിൽ നിന്നും പൂക്കളുമായി എത്തിയ പൂകച്ചവടക്കാർക്ക് മഴ പെയ്തത് തിരിച്ചടിയായി. ഇതുകാരണം രാവിലെ നഗരത്തിലെത്തിയ ആളുകൾ കുറവായിരുന്നു.

 

കണ്ണൂർ : ഉത്രാടദിനത്തിൽ പെയ്ത കനത്ത മഴ കണ്ണൂർ നഗരത്തിലെ തെരുവ് കച്ചവടക്കാരെയും ദുരിതത്തിലാക്കി. മൈസൂരിൽ നിന്നും പൂക്കളുമായി എത്തിയ പൂകച്ചവടക്കാർക്ക് മഴ പെയ്തത് തിരിച്ചടിയായി. ഇതുകാരണം രാവിലെ നഗരത്തിലെത്തിയ ആളുകൾ കുറവായിരുന്നു.

എന്നാൽ കാലാവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കണ്ണൂർ പൊലിസ് മൈതാനിയിലും ടൗൺ സ്ക്വയറിലും രാവിലെ മുതൽ കുടുംബങ്ങൾ എത്താൻ തുടങ്ങിയിട്ടുണ്ട് ഉച്ചയോടെ ഇവിടെ തിരക്കേറും.

 നഗരത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വൻ പൊലിസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.വനിതാ പൊലിസിൻ്റെ സാന്നിദ്ധ്യം മേള നടക്കുന്ന സ്ഥലങ്ങളിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുമുണ്ട്.