ഊർപ്പഴച്ചിക്കാവ് ക്ഷേത്ര നവീകരണ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഊർപ്പഴച്ചിക്കാവ് ക്ഷേത്രനവീകരണ സംരക്ഷണപ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
തോട്ടട :തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഊർപ്പഴച്ചിക്കാവ് ക്ഷേത്രനവീകരണ സംരക്ഷണപ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
കേരളത്തിലെ പ്രാചീന ആരാധനാലയങ്ങളിൽ ഒന്നായ ഊർപ്പഴച്ചിക്കാവിന്റെ തനിമ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അമ്പലത്തിൻ്റെയും ചുറ്റുപാടുകളുടെയും സംരക്ഷണ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. കിഫ്‌ബിയിൽ നിന്നും 1.43 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. കുളത്തിന്റെ പടവുകൾ പൈതൃക സ്വഭാവം നിലനിർത്തി കൊണ്ട് പുനർനിർമ്മിച്ചു, നടപന്തലിന്റെ നിലവും തെയ്യം കെട്ടിയാടുന്ന സ്ഥലവും ഗ്രാനൈറ്റ് പാകി മനോഹരമാക്കി. കുളപ്പുരയുടെ അറ്റകുറ്റ പണികളും മേൽക്കൂര നിർമ്മാണവും പൂർത്തിയാക്കി. കുളപ്പുരയുടെ ചുമരിൽ ചെങ്കല്ല് ടൈലുകൾ പതിപ്പിച്ചു. നടപ്പന്തൽ നിർമ്മിക്കുകയും ചെയ്തു.നടപന്തലിലും കുളത്തിനു ചുറ്റും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു. പാർക്കിംഗ് ഏരിയ ഇന്റർലോക്ക് കട്ടകൾ പാകി ഭംഗിയാക്കി.
കെ ഐ ഡി സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ ടി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ടി പ്രശാന്ത്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു,അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, ഊർപഴച്ചിക്കാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി എം ശ്രീജിത്ത്, ഊർപഴച്ചിക്കാവ് ക്ഷേത്രം ചെയർമാൻ ടി അജോയ് കുമാർ, സേവാസമിതി സെക്രട്ടറി മൃദുല രമേശ്, പി പ്രകാശൻ,സി ലക്ഷ്മണൻ, അഡ്വ ശ്രീകാന്ത് രവിവർമ്മ, രാജീവ് കീഴ്ത്തള്ളി,
ഒ ബാലകൃഷ്ണൻ, പി ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.