തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു.പി സ്വദേശി എക്സൈസ് പിടിയിൽ

 നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി എക്‌സൈസ് പിടിയിലായി.  സുധാമ ചൗഹാന്‍(27)നെയാണ്  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍  ജെ.ജോസഫും സംഘവും ചേര്‍ന്ന് പിടികൂടിയത്.

തളിപ്പറമ്പ്, മന്ന, പുഷ്പഗിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മന്നയില്‍ വെച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ കൈവശംവെച്ച കുറ്റത്തിന് ഇയാളെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് ഭാഗങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ഇയാള്‍. 

 തളിപ്പറമ്പ് :നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി എക്‌സൈസ് പിടിയിലായി.  സുധാമ ചൗഹാന്‍(27)നെയാണ്  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍  ജെ.ജോസഫും സംഘവും ചേര്‍ന്ന് പിടികൂടിയത്.

തളിപ്പറമ്പ്, മന്ന, പുഷ്പഗിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മന്നയില്‍ വെച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ കൈവശംവെച്ച കുറ്റത്തിന് ഇയാളെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് ഭാഗങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ഇയാള്‍. 

രണ്ടുദിവസം മുമ്പ് തളിപ്പറമ്പ് പോലീസ് ഇയാളുടെ സഹോദരന്‍ രാംജിത് ചൗഹാനെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി പിടികൂടിയിരുന്നു.  എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.