അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂരിൽ ധർണ നടത്തി

ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന കർഷകത്തൊഴിലാളി ആനുകൂല്യവും, പെൻഷനും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.

 
Unorganized Workers and Employees Congress staged a dharna in Kannur

കണ്ണൂർ: ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന കർഷകത്തൊഴിലാളി ആനുകൂല്യവും, പെൻഷനും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. അൺ ഓർഗനൈസിഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

കർഷകത്തൊഴിലാളി കോൺഗ്രസ് നേതാവ് ശശി പാളയം അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ.ആർ മായൻ മുഖ്യപ്രഭാഷണം നടത്തി. എൻ.വി നാരായണൻ, ജീ ബാബു, കെ വി പുഷ്പജൻ, ശ്രീജേഷ് സ്കറിയ, എം വി താഹിറ ,കെ. കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ ഒലിയൻ എന്നിവർ പ്രസംഗിച്ചു. സമരത്തിനുശേഷം ജില്ലാ ഓഫീസറോട്   ആനുകൂല്യവും, പെൻഷനും വിതരണം ചെയ്യണമെന്ന് ഭാരവാഹികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.