ഭാഗവത സപ്താഹ ആചാര്യൻ വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിര്യാതനായി
ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ചാലാട് വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (81)മൊളോളത്ത് നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച്ച ( 19) വൈകുന്നേരം അഞ്ചിന് അഴീക്കോട് ചാൽ കടപ്പുറം യോഗക്ഷേമസഭ ശ്മശാനത്തിൽ നടക്കും.
അഴീക്കോട് : ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ചാലാട് വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (81)മൊളോളത്ത് നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച്ച ( 19) വൈകുന്നേരം അഞ്ചിന് അഴീക്കോട് ചാൽ കടപ്പുറം യോഗക്ഷേമസഭ ശ്മശാനത്തിൽ നടക്കും.ബംഗ്ളൂരുവിൽ എസ് ജിടി ഓഫീസറായി വിരമിച്ച ശേഷമാണ് ഇദ്ദേഹം ശ്രീമദ് ഭാഗവത സപ്താഹ ആചാര്യനായത്.
ബംഗ്ളൂരു അയ്യപ്പ ക്ഷേത്രം,അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കതിരൂർ സൂര്യനാരായണ ക്ഷേത്രം, എന്നിങ്ങനെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 125 ഓളം ശ്രീമദ് ഭാഗവത സപ്താഹത്തിൽ യജ്ഞാചാര്യനായിരുന്നു.അഴീക്കോട് മൊളോളം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് 25 വർഷം തുടർച്ചയായി ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തി.
ചാലാട് ശ്രീധർമ്മശാസ്താ ക്ഷേത്രം ഊരാളനും യോഗക്ഷേമസഭ അഴീക്കോട് ഉപസഭയുടെ രക്ഷാധികാരിയുമാണ്.ഭാര്യ: കോട്ടൂർ ചെറുവള്ളി ഇല്ലത്ത്സരസ്വതി അന്തർജ്ജനം (കരിവെള്ളൂർ) മക്കൾ: ഉമാദേവി വെങ്കിലോട്ട് (ജർമ്മനി) ഡോ.ഊർമ്മിള (യു.എസ്),മരുമക്കൾ: കൊട്ടാരക്കര സർവാദിത്യ പെരികമന ഇല്ലത്ത്അനൂപ് വിഷ്ണു നമ്പൂതിരി (എൻജിനിയർ ജർമ്മനി) ചെറുവത്തൂർ പുത്തിലോട്ട് നീലമന ഇല്ലത്ത് ഗോവിന്ദ് (എൻജിനിയർ, യുഎസ്)പരേതരായ ചാലാട് വെങ്കിലോട്ട് ഇല്ലത്ത് രാമകൃഷ്ണൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിൻ്റെയും മകനാണ്.
സഹോദരങ്ങൾ:പരേതരായ രാമചന്ദ്രൻ നമ്പൂതിരി, ( മുൻ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഗോവിന്ദൻ നമ്പൂതിരി, (വിമുക്തഭടൻ)വെങ്കിലോട്ട്ഉദയഭാനു (ദുബായി മിനിസ്ട്രി ഓഫ് ഡിഫൻസ് ലഫ്റ്റനൻ്റ് കേണൽ ) കമലാക്ഷി അന്തർജ്ജനം (അഴീക്കോട് മൊളോളത്തില്ലും, ശാന്ത അന്തർജനം (ആറളം കീഴ്പ്പാട്ടില്ലം,)മല്ലിക അന്തർജ്ജനം,(മട്ടന്നൂർ പനക്കാട്ട് ഇല്ലം)ശാരദ അന്തർജ്ജനം(സിർസി മഞ്ചിക്കര ഇല്ലംഉത്തര കന്നഡ)യോഗക്ഷേമസഭ സംസ്ഥാന കമ്മിറ്റിയും മൊളോളംക്ഷേത്ര കമ്മിറ്റിയും അക്ഷരി മാതൃ സമിതിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ചു.