പ്രകൃതി വിരുദ്ധ പീഡനം : പഴയങ്ങാടിയിൽ മധ്യവയസ്കൻ അറസ്റ്റിൽ

പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്ത് 15 വയസ് കാരനായനായ വിദ്യാർത്ഥിയെ പ്രകൃതി വിശുദ്ധ
ലൈഗീക പീഡനത്തിന് ഇരയാക്കിയ 52 വയസുകാരൻ അറസ്റ്റിൽ.

 

പഴയങ്ങാടി : പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്ത് 15 വയസ് കാരനായനായ വിദ്യാർത്ഥിയെ പ്രകൃതി വിശുദ്ധ
ലൈഗീക പീഡനത്തിന് ഇരയാക്കിയ 52 വയസുകാരൻ അറസ്റ്റിൽ.

ഏഴോം കൊട്ടില സ്വദേശിയായ അബ്ദുൾ ഖാദറി (52)നെയാണ് പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിൻ്റെ നേതൃത്വത്തിലുള്ള
പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നബി ദിന ആഘോഷവുമായുള്ള
പരിപാടികൾക്ക് എത്തിയ 15 കാരനെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി ഇയാൾ
പ്രകൃതിവിരുദ്ധ പിഡനത്തിന് ഇരയാക്കുകയായിരുന്നു.

ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത് പൊലിസ് പ്രതിയെ പിടി കൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ പ്രതിയെ അവശതയെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു.

 തുടർന്ന് പയ്യന്നൂർ മജിസ്ട്രേറ്റ് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജാശുപത്രിയിലെത്തി  പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി അബ്ദുർ ഖാദർ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.