പ്രകൃതി വിരുദ്ധ പീഡന കേസിൽ പ്രതിയായ വൈദികൻ പൊലിസിൽ കീഴടങ്ങി
ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാദർപോൾ തട്ടുംപറമ്പിലാണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.
Jul 26, 2025, 15:30 IST
ചെറുപുഴ: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാദർപോൾ തട്ടുംപറമ്പിലാണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.
17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവിൽ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് രാവിലെ കീഴടങ്ങുകയായിരുന്നു പ്രതിയെ കോടതി പോക്സോ കേസിൽ റിമാൻഡ് ചെയ്തു.