മയ്യിലിൽ കൃഷിത്തോട്ടം അജ്ഞാതർ അഗ്നിക്കിരയാക്കി
കൊടുംവേനലിലും തുള്ളിനനയിലൂടെ പരിപാലിച്ചുപോന്ന കൃഷിത്തോട്ടം അജ്ഞാതർ അഗ്നിക്കിരയാക്കി. മയ്യിൽ പഞ്ചായത്തിലെ കോട്ടയാട്ടെ 'പാർവ്വതി'യിൽ റിട്ട. ഇൻഷുറൻസ് ഓഫീസർ എം.പി. മുകുന്ദന്റെ കൃഷിത്തോട്ടമാണ് നശിപ്പിച്ചത്.
May 1, 2026, 22:29 IST
മയ്യിൽ: കൊടുംവേനലിലും തുള്ളിനനയിലൂടെ പരിപാലിച്ചുപോന്ന കൃഷിത്തോട്ടം അജ്ഞാതർ അഗ്നിക്കിരയാക്കി. മയ്യിൽ പഞ്ചായത്തിലെ കോട്ടയാട്ടെ 'പാർവ്വതി'യിൽ റിട്ട. ഇൻഷുറൻസ് ഓഫീസർ എം.പി. മുകുന്ദന്റെ കൃഷിത്തോട്ടമാണ് നശിപ്പിച്ചത്. വീടിന് അല്പം മാറിയുള്ള തോട്ടത്തിലെ രണ്ട് വർഷം പ്രായമായ തെങ്ങുകൾ, കവുങ്ങുകൾ, വാഴകൾ എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു.
ചെടികൾ നനയ്ക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പുകളും അഗ്നിക്കിരയായിട്ടുണ്ട്. വേനൽക്കാലത്ത് ഏറെ കഷ്ടപ്പെട്ട് സംരക്ഷിച്ചു പോന്ന കൃഷിയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ, വാർഡ് വികസന സമിതി കൺവീനർ സി.സി. രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പോലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.