റെയ്ഡോകോയിൽ പ്രശ്‌നമുണ്ടാക്കുന്നതയൂനിയൻ നേതാ ക്കൾ : 140 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുമെന്ന് ചെയർമാൻ എം സുരേന്ദ്രൻ

റെയ്ഡ് കോവൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ചെയർമാൻ എം സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെയായി140 കോടി രൂപയിലധികം സഞ്ചി ത നഷ്‌ടം സ്ഥാപനത്തിനുണ്ട്. 18 കോടി രൂപ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉൽപ്പന്നങ്ങൾ കൊടുത്ത വകയിൽ പിരിഞ്ഞു കിട്ടാനുണ്ട്.

 

കണ്ണൂർ: റെയ്ഡ് കോവൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ചെയർമാൻ എം സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെയായി140 കോടി രൂപയിലധികം സഞ്ചി ത നഷ്‌ടം സ്ഥാപനത്തിനുണ്ട്. 18 കോടി രൂപ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉൽപ്പന്നങ്ങൾ കൊടുത്ത വകയിൽ പിരിഞ്ഞു കിട്ടാനുണ്ട്. ഇതു കാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് ഒരു വിഭാഗം തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ കഴിയാതിരുന്നത് ബാങ്കുകളിൽ നിന്നും വൻ പലിശയ്ക്ക് കടം വാങ്ങി ശമ്പളം കൊടുക്കുന്നതിനോട് മാനേജ്മെൻ്റ് യോജിക്കുന്നില്ല റെയ്ഡ് കോയിൽ ബ്രാഞ്ചുകൾ അടച്ചതുകൊണ്ടു ഒരു ജീവനക്കാരനും ഇതുവരെ പുറത്തുപോകേണ്ടി വന്നിട്ടില്ല ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതു കൊണ്ടല്ല വ്യാപാരം കുറഞ്ഞത് ജീവനക്കാർ ഫീൽഡിൽ ആത്മാർത്ഥതയോട് പ്രവർത്തിക്കാ ത്തതിനാലാണ്.

ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുണ്ടെന്ന് പറയുമ്പോൾ യൂനിയനുകളുടെ തലപ്പത്തിരിക്കുന്നവരാണ് കണക്കുകൾ സമർപ്പിക്കുന്നതെന്ന് ഓർക്കണം. ഭരണസമിതി രാജി വെച്ചു ഒഴിയുകയാണ് യൂനിയനുകളുടെ ആവശ്യം ഞങ്ങൾ ഓടു നീക്കി പൊളിച്ചു വന്നവരല്ല തെരഞ്ഞെടുപ്പിലുടെ ജയിച്ചു വന്നവരാണ്. ശമ്പളം കിട്ടുകയാണോ ഭരണസമിതി പിരിച്ചു വിടുകയാണോ വേണ്ടതെന്ന് യൂനിയൻ നേതാക്കൾ തുറന്നു പറയണം. പുതിയ കാലത്ത് കമ്പോളത്തിലെ വെല്ലുവിളികൾ നേരിടാൻ തൊഴിലാളികളും സ്ഥാപനത്തോട് സഹകരിക്കണം. ഉൽപ്പന്നങ്ങൾ വിറ്റുപോയാൽ മാത്രമേ ലാഭം സ്ഥാപനത്തിന് ലഭിക്കുകയുള്ളു. എന്നാൽ മാത്രമേ ശമ്പളം കൊടുക്കാൻ കഴിയുകയുള്ളൂ. ഇതിനാണ് തൊഴിലാളികൾക്ക് ഓർഡർ പിടിക്കുന്നതിന്  ടാർജറ്റ് നൽകിയത്.

എന്നാൽ ഇതു നിർവഹിക്കാൻ ഭൂരിഭാഗമാളുകളും തയ്യാറായില്ല ഇത്തരം ടാർജറ്റ് പൂർത്തീകരിച്ച വയനാട്ടിലെ മൂന്ന് ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടുണ്ട് എന്നാൽ ഇവരെ വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും പുറത്താക്കുകയും വിമർശിക്കുകയുമാണ് യുനിയൻ നേതാ ക്കൾ ചെയ്തത്. റെയ്ഡ് കോയിൽ സി ഐ ടിയു , ഐ എൻ ടി യുസിയും രണ്ടാണെങ്കിലും ഒന്നായാണ് പ്രവർത്തിക്കുന്നത്. സിഐടിയു നേതാ ക്കളാരും റെയ്ഡ് കോവിനെതിരെയുള്ള സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി ഐ ടി യു ഒരു സ്വതന്ത്ര സംഘടനയാണ്. റെയ്ഡ് കോയുടെ സ്വത്തുക്കൾ മൊത്തത്തിൽ പണയത്തിലാണ് രേഖകൾ മുഴുവൻ കേരള ബാങ്കിലാണ് സകല സ്വത്തുകളും അവിടെയാണ് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. ഇതിനായി ചില നോട്ടി സുകൾ വന്നിട്ടുണ്ട്. ഇതൊക്കെ എല്ലാ യൂനിയൻ നേതാക്കൾക്കു മറിയാം. ടെൻഡർ വിളിക്കാതെ റെയ്ഡ് കോ സാധനങ്ങൾ വാങ്ങൽ നടത്തിയിട്ടില്ല. ഞങ്ങളുടെ മടിയിൽ കനമില്ല. അതുകൊണ്ടു പേടിക്കേണ്ട കാര്യമില്ല.

അങ്ങനെ ഓഡിറ്റിങ് റിപ്പോർട്ടിലുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി ഭരണസമിതി പിരിച്ചു വിട്ടു അന്വേഷണം നടത്തുന്നുണ്ടെങ്കിൽ നടത്തട്ടെയെന്നും അതിനെ സ്വാഗതം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എംഡി മിന്നൂഷ് ആർ രമേഷ്, ഡയറക്ടർമാരായബേബി റീന, അഡ്വ.വാസു തോട്ടത്തിൽ, ഒ. നാരായണൻ എന്നിവരും പങ്കെടുത്തു.