അശാസ്ത്രീയമായ ഭക്ഷണ രീതികൾ കുട്ടികളിൽ കരൾരോഗ സാധ്യത വർധിപ്പിക്കുന്നു: ഐ എ പി 

 

കണ്ണൂർ:  അശാസ്ത്രീയമായ ഭക്ഷണരീതികളും വ്യായാമരഹിതമായ ജീവിതവും കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു എന്നും അവ പിന്നീട് ഗുരുതരമായ കരൾരോഗങ്ങൾ കാരണമാകുന്നു എന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂരിൽ സംഘടിപ്പിച്ച ഐ എ പി പാഠശാല അഭിപ്രായപ്പെട്ടു.  ഇത്തരം കുട്ടികളിൽ ആദ്യഘട്ടത്തിൽ ഫാറ്റിലിവർ ഉണ്ടാവുകയും പിന്നീട് ഗുരുതരാവസ്ഥയിൽ കരൾ മാറ്റിവയ്ക്കൽ ചികിത്സ അനിവാര്യം ആവുകയും ചെയ്യുന്നുണ്ട്. ഉയർന്ന അളവിൽ മധുരമുള്ള പാനീയങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്ന കുട്ടികളിലാണ് കരൾരോഗങ്ങൾ വർധിച്ചുവരുന്നത്. 

പൊണ്ണത്തടി,  ദുർമേദസ് വ്യായാമരഹിതമായ ജീവിതം,  അനാവശ്യമായ മനസ്സംഘർഷങ്ങൾ തുടങ്ങിയവ  കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്നു ഐ എ പി വിലയിരുത്തി. കുട്ടികൾക്കിടയിൽ സ്ക്രീൻ സമയം കുറച്ചുകൊണ്ടുവരികയും ശാരീരിക വ്യായാമങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുകയും ചെയ്യലാണ് പ്രതിവിധി. പ്രമുഖ പീഡിയാട്രിക് ഗാസ്ട്രോഎന്ട്രോളജിസ്റ്റ് ചെന്നൈ റെലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൺസൾട്ട്  ഡോ ജഗദീഷ് മേനോൻ വിഷയമവതരിപ്പിച്ചു.

 ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ ആര്യാദേവി, ഡോ മൃദുല ശങ്കർ, ഡോ അജിത്ത്, ഡോ എം കെ നന്ദകുമാർ, ഡോ സുൽഫിക്കർ അലി, ഡോ അരുൺ അഭിലാഷ്,  ഡോ പ്രശാന്ത്,  ഡോ സുബ്രഹ്മണ്യം,  ഡോ പത്മനാഭ ഷേണായി, ഡോ പി പി രവീന്ദ്രൻ, ഡോ സുഷമാ പ്രഭു ചർച്ചയിൽ പങ്കെടുത്തു