യു.കെ വിസ തട്ടിപ്പ് കേസ്;  മുഖ്യപ്രതി കണ്ണൂരിൽ  അറസ്റ്റിൽ

യു കെ വിസ തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ. ആലക്കോട് മാവുഞ്ചാൽ സ്വദേശി നിതിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. കണ്ണൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

 

 കണ്ണൂർ: യു കെ വിസ തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ. ആലക്കോട് മാവുഞ്ചാൽ സ്വദേശി നിതിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. കണ്ണൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

വിസ വാഗ്ദാനം ചെയ്‌തുഎട്ടു കോടിയോളം രൂപ തട്ടിയ കേസിലാണ് നിർണ്ണായക അറസ്റ്റ് നടന്നിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി ജോസഫ് എന്ന സൂരജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു