ഉജ്ജ്വല ബാല്യം പുരസ്ക്കാരത്തിലൂടെ നാടിന് അഭിമാനമായി നെവാൻ

സർഗാത്മകതയുടെ ഭാവി വാഗ്ദ്ധാനമായ നെവാൻ ഉജ്ജ്വല ബാല്യം പുരസ്ക്കാരത്തിലൂടെ നെവാൻ മോറാഴ ഗ്രാമത്തിന് അഭിമാനമായി.

 

ധർമ്മശാല : സർഗാത്മകതയുടെ ഭാവി വാഗ്ദ്ധാനമായ നെവാൻ ഉജ്ജ്വല ബാല്യം പുരസ്ക്കാരത്തിലൂടെ നെവാൻ മോറാഴ ഗ്രാമത്തിന് അഭിമാനമായി.പെൻസിലായാലും ബ്രഷായാലും നെവാൻ വിരലോടിച്ചാൽ അതൊരു ചിത്രമാകും. വരകളിൽ ജീവൻ തുടിക്കും. വർണ ങ്ങൾ ചാലിച്ചെഴുതുന്ന ചിത്രങ്ങളിൽ ഹൃദയം തറയ്ക്കും.

 ഈ മികവിനാണ് സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ നെവാൻ ബി അജേന്ദിനെ തേടിയെത്തിയത്.ഈ വർഷത്തെ വനം- വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നെവാനായിരുന്നു.ഇതേയിനത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് നടത്തിയ ക്ലേ മോഡലിങ് മത്സര ത്തിലും നെവാനായിരുന്നു പുരസ്കാരം. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ആന വരമത്സരത്തിലും നെവാൻ ജേതാവായി.

എൽകെജി വിദ്യാർഥിയായിരിക്കെ ചിത്രം വരച്ച് തുടങ്ങിയ നെവാൻ കലോത്സവം ഉൾപ്പെടെ വിവിധ സ്കൂൾതലമത്സരങ്ങ ളുടെ ലോഗോ തയ്യാറാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ 11 നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ ഒരുക്കിയ പ്രദർശനനഗരിയിൽ പ്രമുഖരുടെ ചിത്രം തത്സമയം വരച്ച് ശ്രദ്ധ നേടിയിരുന്നു.തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിലും മികവ് തെളിയിച്ച നെവാൻ മോറാഴയിലെ ഇലക്ട്രീഷ്യൻ അജേന്ദിന്റെയും ബിറ്റി അജേനിന്റെയും മകനാണ്.കണ്ണൂർ മേലെചൊവ്വയിലെ ശ്രീചിത്ര ചിത്രകല വിദ്യാലയത്തിലെ ശ്രീജേഷിന്റെയും പ്രസാദിന്റെയും കീഴിലാണ് ചിത്രകല അഭ്യസിക്കുന്നത്.